റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ചേശ്വരം: ലോക്ഡൗണ്‍ കാരണം അതിര്‍ത്തി അടച്ചതോടെ മികച്ച ചികിത്സക്കായി ആശുപത്രിയിലെത്തിക്കാനാവാതെ ഗര്‍ഭിണിയായ യുവതി മരിച്ചു. ഉപ്പള കോളിയൂര്‍ മുന്നിപ്പാടി ആദംകുഞ്ഞിയുടെ ഭാര്യ അസ്മയാണ് (27) മരിച്ചത്. അസ്മ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ചികിത്സ നടത്തിവന്നിരുന്നത്. ഞായറാഴ്ച വൈകീട്ടോടെ പെട്ടെന്ന് വേദന അനുഭവപ്പെടുകയും ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. നില വഷളായതോടെ മംഗളൂരുവിലേക്കു കൊണ്ടുപോകാനായില്ല.

തുടര്‍ന്ന് ഏഴുമണിയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ മരണം സംഭവിച്ചു. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഹമീദ്- നഫീസ ദമ്പതികളുടെ മകളാണ് അസ്മ. ഉപ്പള പത്തോടി റോഡിലുള്ള ഫ്‌ലാറ്റിലാണ് താമസം. ആറുവയസ്സുള്ള മകനുണ്ട്. ഭര്‍ത്താവ് സൗദിയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *