റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: കേരള അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ ഈ വര്‍ഷം ചിത്രാപൗര്‍ണമി ഉത്സവം ഉണ്ടാവില്ല. മെയ് ഏഴിനാണ് ഈ വര്‍ഷത്തെ ഉത്സവം നടക്കേണ്ടിയിരുന്നത്. ഇതു സംബന്ധിച്ച് ഇടുക്കി കലക്ടര്‍ എച്ച് ദിനേശന്‍ തേനി കളക്ടര്‍ എം പല്ലവി ബല്‍ദേവുമായി നടത്തിയ ചര്‍ച്ചയിലാണ് ഉത്സവം ഇത്തവണ വേണ്ടെന്നുവയ്ക്കാന്‍ തീരുമാനമായത്. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ഒരു ദിവസത്തെ ചിത്രപൗര്‍ണമി ഉത്സവം കൊവിഡിന്റെ സാഹചര്യത്തില്‍ നടത്താന്‍ കഴിയില്ല. എല്ലാ വര്‍ഷവും രണ്ടു സംസ്ഥാനങ്ങളിലേയും വിവിധ വകുപ്പുകളുടെ ചുമതലയില്‍ ദിവസങ്ങള്‍ നീളുന്ന വലിയ തയ്യാറെടുപ്പുകള്‍ക്കു ശേഷമാണ് ചിത്രാപൗര്‍ണമി നാളില്‍ ഉത്സവം നടത്തുവരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *