റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അമേരിക്ക, പ്രതീക്ഷ നല്‍കുന്നുവെന്ന് ട്രംപ്

May 2, 2020 - 2:21 pm

വാഷിങ്ടണ്‍: കൊവിഡ്19 നുള്ള ആന്റി വൈറല്‍ ഔഷധമായ റെംഡെസിവിര്‍ ഫലപ്രദമാണെന്ന് അമേരിക്ക. ഈ ഔഷധം നല്‍കിയപ്പോള്‍ രോഗികള്‍ വേഗം സുഖംപ്രാപിച്ചതായി പ്രസിഡന്റ് ടൊണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യമായാണ് ഒരു മരുന്ന് കൊവിഡിനെതിരേ വളരെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും ഇത് ശരിക്കും പ്രതീക്ഷ നല്‍കുന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ കമ്പനിയായ ഗിലെയാദ് നിര്‍മിച്ചതാണ് റെംഡെസിവിര്‍ എന്ന മരുന്ന്. കൊവിഡ് 19 രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കായുള്ള ആദ്യ ചുവടുവയ്പ്പാണെന്ന് ഗിലെയാദ് സിഇഒ പറഞ്ഞു. ഒന്നര കോടി ഡോസ് സൗജന്യമായി നല്‍കുമെന്നാണ് ഗിലെയാദ് കമ്പനിയുടെ വാഗ്ദാനം. കുത്തിവയ്പ്പുവഴിയാണ് റെംഡെസിവിര്‍ രോഗിക്കു നല്‍കുക. പരീക്ഷണസമയത്ത് ചില രോഗികള്‍ക്ക് മരുന്ന് നല്‍കിയപ്പോള്‍ മറ്റ് മരുന്ന് നല്‍കിയ രോഗികളേക്കള്‍ 31 ശതമാനം വേഗത്തില്‍ സുഖംപ്രാപിച്ചെന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *