ചണ്ഡീഗഢ്, 2026 മെയ് 30 –
താൽക്കാലിക നിയമനം പാർട്ടി നൽകുന്നു,തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ ജീവനക്കാരായി സ്ഥിര നിയമനം.രാജ്യത്ത് സർക്കാർ ജോലി കാത്ത് കഴിയുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ മനസ്സിൽ തീ കോരിയിടുന്ന ഈ പണി ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പഞ്ചാബിൽ നിന്നാണ്.തെരഞ്ഞെടുപ്പിന്റെ വക്കിൽ 65000 കരാർ ജീവനക്കാരെയാണ് സർക്കാർ ഒറ്റയടിക്ക് സ്ഥിരപ്പെടുത്തിയിരിക്കുന്നത്
പരീക്ഷ വേണ്ട അപേക്ഷ അയക്കേണ്ട യോഗ്യതയുടെ കാര്യത്തിൽ ഇളവ്.
ഇവരെയൊക്കെ നിയമിച്ചത് പാർട്ടി കമ്മിറ്റികളുടെയോ നേതാക്കന്മാരുടെയോ ശുപാർശ പ്രകാരമാണ് എന്നുള്ളതാണ് കൗതുകകരം.കഥ / പഞ്ചാബിൽ മാത്രമല്ല.തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ സംസ്ഥാനങ്ങളിലും ഭരിക്കുന്ന പാർട്ടികൾ നടത്തുന്ന പണിയാണ് .തൊഴിലില്ലാത്ത യുവാക്കളും യുവജന സംഘടനകളും ഇവർക്കെല്ലാം ഉണ്ട് എന്നുള്ളതാണ് കൗതുകം
പിഎസ്സിയുടെയും യുപിഎസിയുടെയും സ്ഥാപനം ഭരണഘടന അനുസരിച്ച് ആണ്.രാജ്യത്തെ സർവീസ് മേഖലയിലെ പോസ്റ്റുകൾ എല്ലാം തന്നെ അടിസ്ഥാനത്തിൽ സംവരണതൊത്തങ്ങൾ പാലിച്ചുകൊണ്ട് നടത്തണം എന്നുള്ളത് നിയമവും ഭരണഘടനാ ബാധ്യതയും ആണ്
ഇതിനെയാണ് ഓരോരുത്തരെ തിരഞ്ഞെടുപ്പിന് മുമ്പും ഭരിക്കുന്നവർ അട്ടിമറിക്കുന്നത്.പൊതുവേ രീതികളിൽ മാറ്റം കൊണ്ടുവരുവാൻ വേണ്ടി പ്രവർത്തിക്കുന്നു എന്നു പറയുന്ന ആത്മീയ പാർട്ടിയുടെ സർക്കാരാണ് പഞ്ചാബിൽ ഒടുവിൽ അരലക്ഷത്തിലേറെ ഒന്നിച്ച് നിയമിച്ചുകൊണ്ട് റിക്കാർഡ് ഇട്ടിരിക്കുന്നത്
പഞ്ചാബ് സർക്കാരിന്റെ തീരുമാനം വലിയ രാഷ്ട്രീയ ചർച്ചയ്ക്കാണ് വഴി തുറക്കുന്നത്. ഇരുപത്തിയിരുപത്തേഴിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അറുപത്തയ്യായിരത്തിലേറെ ഔട്ട്സോഴ്സ് ജീവനക്കാരെ നേരിട്ട് സർക്കാർ കരാർ സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന നീക്കം വൻ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തീരുമാനമാണെന്ന വിമർശനമാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പിന് മുൻപ് വൻ വോട്ടുബാങ്ക് നീക്കമോ?
വർഷങ്ങളായി സർക്കാർ ജോലിക്കായി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്ന ആശങ്ക ശക്തമാണ്. തുറന്ന മത്സര പരീക്ഷയും മെറിറ്റും അടിസ്ഥാനമാക്കിയ നിയമന സംവിധാനത്തെ മറികടന്ന്, ഇതിനകം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ നേരിട്ട് സ്ഥിര നിയമനത്തിലേക്ക് എത്തിക്കുന്ന രീതി നീതിയുക്തമല്ലെന്നാണ് വിമർശകർ പറയുന്നത്.
മത്സര പരീക്ഷ കാത്തിരുന്ന യുവാക്കൾക്ക് തിരിച്ചടിയെന്ന് വിമർശനം
സർക്കാർ ജോലികളിൽ സാധാരണയായി പരീക്ഷ, റാങ്ക് പട്ടിക, സംവരണം, സുതാര്യ നിയമന നടപടികൾ എന്നിവയാണ് പിന്തുടരാറുള്ളത്. എന്നാൽ ഈ തീരുമാനത്തിലൂടെ അതേ അവസരം പുറത്തുള്ള ഉദ്യോഗാർഥികൾക്ക് നിഷേധിക്കപ്പെടുകയാണെന്നാണ് ആരോപണം. പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള തൊഴിലില്ലാ യുവാക്കൾക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കരാർ നിയമനങ്ങൾ പലപ്പോഴും രാഷ്ട്രീയ സ്വാധീനവും ശുപാർശകളും അടിസ്ഥാനമാക്കി നടന്നുവെന്ന വിമർശനവും നേരത്തെ ഉണ്ടായിരുന്നു. അത്തരത്തിൽ നിയമിതരായവരെ പിന്നീട് സ്ഥിരപ്പെടുത്തുന്നത് പൊതുജന സേവന നിയമന സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം വർഷങ്ങളായി കുറഞ്ഞ വേതനത്തിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും മാന്യതയും നൽകുന്ന നടപടിയാണിതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ പുതിയ തലമുറയുടെ മത്സരാവസരങ്ങൾ സംരക്ഷക്കുന്നതും തമ്മിൽ എങ്ങനെ തുലനം പാലിക്കുമെന്ന ചോദ്യം ഇപ്പോൾ ശക്തമായി ഉയരുകയാണ്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.