റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹിയിൽ ഡോക്ടർ ആത്‍മഹത്യ ചെയ്തു: ആം ആദ്മി എംഎൽഎ ഉത്തരവാദിയെന്ന് കുറിപ്പ്

April 18, 2020 - 9:14 pm

ന്യൂഡൽഹി ഏപ്രിൽ 18: ഡല്‍ഹിയില്‍ ആത്മഹത്യാക്കുറിപ്പില്‍ ആം ആദ്മി എം.എല്‍.എയുടെ പേരെഴുതി വെച്ച ശേഷം മധ്യവയസ്കനായ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ദുര്‍ഗ വിഹാറില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ രാജേന്ദ്ര സിംഗാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

വീട്ടില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ആം ആദ്മി എം.എല്‍.എയായ പ്രകാശ് ജര്‍വാലാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് രാജേന്ദ്രപ്രസാദ് രേഖപ്പെടുത്തിയിരുന്നു. ഡോക്ടറുടെ ടാങ്കറുകള്‍ ഡല്‍ഹി ജലവകുപ്പിനു വേണ്ടിയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, പണം തന്നില്ലെങ്കില്‍ കരാര്‍ റദ്ദ് ചെയ്യുമെന്ന് എം.എല്‍.എ രാജേന്ദ്രസിംഗിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാല്‍, സിംഗ് പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എംഎല്‍എ കരാര്‍ റദ്ദ് ചെയ്തു.ഈ മാനസിക പീഡനം കാരണമാണ് ഡോക്ടര്‍ ജീവനൊടുക്കിയതെന്നാണ് പോലീസ് ഭാഷ്യം.ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹി ജല വകുപ്പ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതിന് ഇതേ എംഎല്‍എക്കെതിരെ മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

One Comment on “ഡൽഹിയിൽ ഡോക്ടർ ആത്‍മഹത്യ ചെയ്തു: ആം ആദ്മി എംഎൽഎ ഉത്തരവാദിയെന്ന് കുറിപ്പ്”

Leave a Reply

Your email address will not be published. Required fields are marked *