ബമ്മണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ മുറ്റം ഇന്റര്‍ലോക്ക് പ്രവര്‍ത്തന പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും

പാലക്കാട് മാർച്ച് 7: പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ബമ്മണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മുറ്റം ഇന്റര്‍ലോക്ക് പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് ഏഴിന്) ഉച്ചയ്ക്ക് രണ്ടിന് പട്ടികജാതി, പട്ടികവര്‍ഗ്ഗ , പിന്നോക്കക്ഷേമ, നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി മുഖ്യാതിഥിയാവും.

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അനിത , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് ബാബു, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. ഗോപാലന്‍, പെരിങ്ങോട്ട് കുറിശ്ശി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയചിത്ര,  ബമ്മണ്ണൂര്‍ ഹൈസ്‌കൂള്‍ പ്രധാന അധ്യാപകരായ പി.ബി. സുഭാഷ് എന്നിവര്‍ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം