കൊച്ചി ഫെബ്രുവരി 10: കേരളത്തില്‍ വിജിലന്‍സിനെ രൂപീകരിച്ചത് നിയമാനുസൃതമല്ലെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. അഴിമതികേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അഴിമതിക്കേസില്‍ പ്രതികളായ രണ്ട് വില്ലേജ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് എ ഹരിപ്രസാദ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.
പാറശാല സ്വദേശി കരുണാനിധി, മോഹനന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെയല്ല വിജിലന്‍സിന്റെ രൂപീകരണമെന്നും അതുകൊണ്ട് തന്നെ നിയമ സാധുതയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.