ദക്ഷിണ അമേരിക്കയിലെ അകൊന്‍കാഗ്വ കൊടുമുടി കീഴടക്കി ഇന്ത്യക്കാരി

മുംബൈ ഫെബ്രുവരി 10: ദക്ഷിണ അമേരിക്കയിലെ അകൊന്‍കാഗ്വ കൊടുമുടി കീഴടക്കി ഇന്ത്യക്കാരി. മഹാരാഷ്ട്ര സ്വദേശി കാമ്യ കാര്‍ത്തികേയന്‍ എന്ന പതിനാലുകാരിയാണ് അകൊന്‍കാഗ്വ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി നേടിയത്.

കാര്‍ത്തികേയനും മകള്‍ കാമ്യയും ഫെബ്രുവരി 1നാണ് ദക്ഷിണ അമേരിക്കയിലെ അകൊന്‍ കാഗ്വയിലെത്തിയത്. വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പും കായികപരിശീലനവും നടത്തിയതിന്ശേഷമാണ് കാമ്യ ഈ സാഹസിക നേട്ടം കൈവരിച്ചത്. മുബൈയിലെ നേവി ചില്‍ഡ്രന്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാമ്യ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →