റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി മോദി

January 7, 2020 - 10:12 am

ന്യൂഡല്‍ഹി ജനുവരി 7: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ട്രംപിനും കുടുംബത്തിനും പുതുവത്സരാശംസകള്‍ നേരാനാണ് മോദി ഫോണില്‍ വിളിച്ചത്.

ഇരുരാജ്യങ്ങളിലും തമ്മിലുള്ള ബന്ധം ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് വളര്‍ന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ-യുഎസ് ബന്ധത്തിലെ നേട്ടങ്ങളില്‍ ട്രംപ് സംതൃപ്തി പ്രകടിപ്പിക്കുകയും ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള സന്നദ്ധത ആവര്‍ത്തിക്കുകയും ചെയ്തതായും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കും ട്രംപ് ആശംസകള്‍ നേരുകയും ചെയ്തതായി സര്‍ക്കാര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *