റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉന്നാവ് ബലാത്സംഗകേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്ന് കോടതി

December 16, 2019 - 4:45 pm

ന്യൂഡല്‍ഹി ഡിസംബര്‍ 16: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ കുറ്റക്കാരനെന്ന് തീസ്ഹസാരിയിലെ പ്രത്യേക കോടതി വിധിച്ചു. ശിക്ഷ 19ന് പ്രഖ്യാപിക്കും. കുറ്റക്കരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. കോടതി കുറ്റക്കാരനെന്ന് വിധിച്ചപ്പോള്‍ കോടതി മുറിയില്‍ നിന്ന് കുല്‍ദീപ് പൊട്ടിക്കരഞ്ഞു.

ക്രിമിനല്‍ കേസില്‍ കുറ്റക്കാരനെന്ന വിധി വന്നതോടെ എംഎല്‍എ സ്ഥാനവും കുല്‍ദീപിന് നഷ്ടമായി. കുറ്റപത്രം വൈകിയതില്‍ സിബിഐയൈ കോടതി വിമര്‍ശിച്ചു. കൂട്ടുപ്രതി ശശി സിംഗിനെ സംശയത്തിന്‍റെ ആനുകൂല്ല്യം നല്‍കി കോടതി വെറുതെവിട്ടു.

കുല്‍ദീപ് സിംഗ് എഎല്‍എയായിരിക്കെ 2017ലാണ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *