റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരട് ഫ്ലാറ്റ് കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ജാമ്യം

December 10, 2019 - 4:56 pm

കൊച്ചി ഡിസംബര്‍ 10: മരട് ഫ്ലാറ്റ് കേസില്‍ മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫിന് ജാമ്യം ലഭിച്ചു. കഴിഞ്ഞ 58 ദിവസത്തോളമായി മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍റിലായിരുന്ന അഷറഫിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മരട് പഞ്ചായത്ത് സമിതിയുടെ അറിവോടെയാണ് ഫ്ലാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് മുഹമ്മദ് ക്രൈംബ്രാഞ്ചിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെ മരട് മുന്‍ പഞ്ചായത്ത് അംഗങ്ങളിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചു.

മരടില്‍ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള പ്രദേശവാസികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ സര്‍വ്വേ പുനരാരംഭിക്കാന്‍ തീരുമാനമായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ തടസ്സപ്പെട്ട സര്‍വ്വേയാണ് സബ് കളക്ടര്‍ ഇടപ്പെട്ട് പുനരാരംഭിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *