റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാൻ: തെസ്ഗാം എക്സ്പ്രസിന് തീ പിടിച്ച് 73 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

October 31, 2019 - 12:22 pm

ഇസ്ലാമാബാദ് ഒക്ടോബർ 31: പാക്കിസ്ഥാനിലെ റഹിം യാർ ഖാന് സമീപം ലിയാക്കത്പൂരിൽ റാവൽപിണ്ടിയിൽ നിന്നുള്ള തെസ്ഗാം എക്സ്പ്രസിന് തീ പിടിച്ച് 73 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ എണ്ണം റഹിം യാർ ഖാൻ ജില്ലാ പോലീസ് ഓഫീസർ അമീർ തൈമൂർ ഖാൻ സ്ഥിരീകരിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

രണ്ട് മണിക്കൂറിനുള്ളിൽ ട്രെയിൻ ട്രാക്ക് പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി ഷെയ്ഖ് റഷീദ് പറഞ്ഞു. തീ കെടുത്തിയിട്ടുണ്ടെന്നും തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റഷീദ് കൂട്ടിച്ചേർത്തു. ഒരു യാത്രക്കാരൻ വഹിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സംഭവം.

സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരിക്കേറ്റവർക്ക് മികച്ച വൈദ്യചികിത്സ ഉറപ്പാക്കാൻ അധികൃതരോട് നിർദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *