ഒന്നും ഓര്‍ഡര്‍ ചെയ്തില്ല; യുവതിക്ക് ആമസോണില്‍ നിന്ന് ലഭിച്ചത് 150 പാഴ്സലുകള്‍

June 24, 2021

ഓര്‍ഡറൊന്നും നല്‍കാതെ ഒരു സ്ത്രീയെ തേടി ആമസോണില്‍ നിന്ന് എത്തിയത് നൂറ് കണക്കിന് പാഴ്സലുകള്‍. ന്യൂയോർക്കിലെ ജിലിയന്‍ കാനന്‍ എന്ന സ്ത്രീക്കാണ് എവിടെനിന്ന് എന്നറിയാതെ നിരവധി പാഴ്സലുകള്‍ വന്നത്. വീടിന്‍റെ മുന്‍വശം കാണാന്‍ പോലും കഴിയാത്ത വിധം പാഴ്സലുകളാല്‍ നിറഞ്ഞു. ജൂൺ …

തിരുവനന്തപുരം: എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തും

June 16, 2021

തിരുവനന്തപുരം: എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾക്കുള്ള അഡ്മിഷൻ, എൻട്രൻസ് പരീക്ഷകൾ എന്നിവയ്ക്ക് എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇതിനാവശ്യമായ ഉത്തരവുകൾ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിൽ വരുത്തുവാൻ പിന്നാക്ക ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയ്ക്ക് നിർദ്ദേശം നൽകും. …

രാജ്യത്ത് കോവിഡ്​ വാക്​സിൻ ക്ഷാമം ജൂലൈ വരെ തുടരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്​ തലവൻ അദാർ പൂനവാല

May 3, 2021

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വാക്​സിൻ ക്ഷാമം ജൂലൈ വരെ തുടരുമെന്ന്​ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ തലവൻ അദാർ പൂനവാല. ജൂലൈയോടെ വാക്​സിൻ ഉൽപ്പാദനം വർധിപ്പിക്കാനാകുമെന്നാണ്​ വിലയിരുത്തലെന്നും അദാർ പൂനവാല പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട് ചെയ്​തു. നിലവിൽ 60 മുതൽ 70 …

പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

December 3, 2020

ന്യൂ ഡല്‍ഹി: പോലീസ് സ്‌റ്റേഷനുകള്‍ ,കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ. എന്‍ഐഎ, ഇഡി ഉള്‍പ്പടെയുളള എല്ലാ അന്വേഷണ ഏജന്‍സികളിലും സിസി ടിവിയും ശബ്ദ റെക്കാര്‍ഡിംഗ് സംവിധാനവും സ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയിലെ 21-ാം വകുപ്പുപ്രകാരം വ്യക്തി സ്വാതന്ത്ര്യത്തിനുളള മൗലീകാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് …

കേരള പ്രവാസി കാര്യവകുപ്പ് കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ അര്‍ഹരായ പ്രവാസി മലയാളികള്‍ക്കുള്ള അടിയന്തര ധനസഹായ പദ്ധതി

April 19, 2020

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത ആശങ്കയും പ്രതിസന്ധിയിലും കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസം പകരുന്നതിനായി താഴെപ്പറയുന്ന രീതിയില്‍ അടിയന്തര ധനസഹായം അനുവദിച്ച് ഉത്തരവാകുന്നു. കേരള പ്രവാസി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ഒറ്റതവണ ധനസഹായമായി 1000 രൂപ മാത്രം ആയിരം രൂപ വീതം …

സൈറസ് മിസ്ത്രിയുടെ നിയമനം സുപ്രീം കോടതി സ്റ്റേ ചെയ്തു

January 10, 2020

ന്യൂഡൽഹി ജനുവരി 10: സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി വീണ്ടും നിയമിച്ച കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. എന്‍സിഎല്‍ടി വിധിക്കെതിരെ …

ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദിലെ ബലാത്സംഗ കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിഎസ് സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി …

സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി സോണിയ ഗാന്ധി

November 26, 2019

ന്യൂഡല്‍ഹി നവംബര്‍ 26: മഹാരാഷ്ട്രയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മഹാവികാസ് അഘാഡി വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോടതി ഉത്തരവ് ഇന്ത്യന്‍ …

മഹാരാഷ്ട്രയില്‍ വിശ്വാസവേട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്നതില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്

November 26, 2019

ന്യൂഡല്‍ഹി നവംബര്‍ 26: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്നതില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. വിശ്വാസവോട്ടെടുപ്പിനായി 14 ദിവസത്തെ സമയം വേണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കോടതിയില്‍ ഉയര്‍ത്തിയ വാദം. പരസ്യമായി വോട്ടെടുപ്പ് നടത്തണം എന്ന ഉപാധി പ്രതിപക്ഷം മുന്നോട്ടുവെച്ചു. അതേസമയം നിയമസഭയില്‍ …

മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ്: നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി

November 25, 2019

ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു വിധി പറയുന്നതിനായി കോടതി ഹര്‍ജികള്‍ മാറ്റിയത്. ജസ്റ്റിസ് വിഎന്‍ രമണ അധ്യക്ഷനായ …