മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ്: നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു വിധി പറയുന്നതിനായി കോടതി ഹര്‍ജികള്‍ മാറ്റിയത്. ജസ്റ്റിസ് വിഎന്‍ രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജി അവധിദിവസമായ ഞായറാഴ്ച കോടതി കേട്ടെങ്കിലും ഉടന്‍ വിശ്വാസവോട്ടെടുപ്പ് എന്ന അവരുടെ ആവശ്യം അംഗീകരിച്ചില്ല. തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. എന്നാല്‍ ഇന്ന് വാദം കേട്ട ശേഷം വിധി പറയുന്നത് കോടതി വീണ്ടും ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Share
അഭിപ്രായം എഴുതാം