തിരുവനന്തപുരം ഏപ്രിൽ 4: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിസ്കാരം നടത്തിയതിന് 11 പേർ അറസ്റ്റിൽ. തിരുവനന്തപുരം പെരിങ്ങമല ചിറ്റൂർ ജമാഅത്ത് പള്ളിയിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ഇന്നലെ വൈകിട്ടാണ് കൂട്ടം ചേർന്ന് നിസ്കാരം നിര്‍വഹിച്ചത്. സംഭവത്തില്‍ പാലോട് പൊലീസ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ 11 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പെരിങ്ങമല, തെന്നൂർ സ്വദേശികളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. തൃശ്ശൂരിൽ അഞ്ചുപേരും അറസ്റ്റിലായി.
ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്കാരത്തിനായി സംഘടിച്ച 23 പേരെ കോട്ടയത്ത് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഈരാറ്റുപേട്ട തന്മയ സ്കൂളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്കൂൾ മാനേജരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
കോവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്.

