റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎസില്‍ വെടിവയ്പ്; 4 സ്ത്രീകള്‍ അടക്കം എട്ട് മരണം

March 17, 2021 - 12:35 pm

അറ്റ്ലാന്റ: അമേരിക്കയിലെ അറ്റ്ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ ഉണ്ടായ വെടിവയ്പ്പില്‍ എട്ടു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ജോര്‍ജിയയിലെ അക്രോത്തിലാണ് ആദ്യ വെടിവയ്പ് ഉണ്ടായത്. യംഗ്സ് ഏഷ്യന്‍ മസാജില്‍ നടന്ന ആക്രമണത്തില്‍ നാല് ഏഷ്യന്‍ സ്ത്രീകളാണു മരിച്ചത്. ഒരു മണിക്കൂറിനു ശേഷം അറ്റ്ലാന്റയിലെ ഗോള്‍ഡ് മസാജ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളിലാണു വെടിവയ്പ് ഉണ്ടായത് സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയൊന്നുകാരനെ കസ്റ്റഡിയിലെടുത്തു. മൂന്നിടത്തു നടന്ന വെടിവയ്പ്പിനു പിന്നിലും ഒരാള്‍ തന്നെയാണെന്നാണു പൊലീസ് കരുതുന്നത്. അന്വേഷണം തുടരുകയാണെന്നും വെടിവയ്പിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും പോലിസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *