ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കോണ്‍ഗ്രസ്സ് 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു. പുറത്തുവന്ന പട്ടികയനുസരിച്ച് പ്രതിപക്ഷനേതാവ് ദേബാബ്ട്ടാട്ട സൈക്കിയ നാസിറ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ മന്ത്രി രാകിബുല്‍ ഹുസൈന്‍ സിലിഗുരിയില്‍ നിന്ന് മല്‍സരിക്കും.അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രിപുന്‍ ബോറ ഗോഹ്പൂരില്‍ നിന്നും മുന്‍ മന്ത്രി ബിസ്മിത ഗൊഗോയ് ഖുമ്തായ് മണ്ഡലത്തില്‍ നിന്നും മല്‍സരിക്കും.മുന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അന്‍ജന്‍ ദത്തയുടെ മകള്‍ അംഗിതയാണ് അംഗുരി സീറ്റില്‍ നിന്ന് മല്‍സരിക്കുന്നത്.ബിജെപി അവരുടെ 70 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക നേരത്തെത്തന്നെ പുറത്തു വിട്ടിരുന്നു.മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് അസമില്‍ 126 അംഗ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2നാണ് വോട്ടെണ്ണല്‍.
അസമില്‍ കോണ്‍ഗ്രസ് 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു
