റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ മാര്‍ച്ച് 17: കോവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിലെ മുംബൈയില്‍ ഒരാള്‍ മരിച്ചു. കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. ദുബായില്‍ നിന്നും ഈ മാസം ആദ്യമാണ് ഇയാള്‍ വന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് രോഗം സ്ഥീരീകരിച്ചവരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കടുത്ത രക്തസമ്മര്‍ദ്ദവും പ്രമേഹവും കാരണം ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

കോവിഡ് ബാധിച്ച് നേരത്തെ കര്‍ണാടകയിലെ കലബുറഗിയിലും ഡല്‍ഹിയിലുമായി രണ്ട് പേര്‍ മരിച്ചിരുന്നു. കലബുറഗിയില്‍ മുഹമ്മദ് ഹുസൈന്‍ എന്ന് എഴുപത്തിയാറുകാരനാണ് മരിച്ചത്. ജനക്പുരി സ്വദേശിയായ അറുപത്തിയൊന്‍പതു വയസുകാരിയാണ് ഡല്‍ഹിയില്‍ മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *