കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വനിത ക്ലബ്ബ് അംഗങ്ങള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. മുട്ടറ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് ആഡിറ്റോറിയത്തില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ എസ് ഷബീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ ജയശ്രീ വാസുദേവന്‍പിള്ള, ഷൈന്‍കുമാര്‍, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് ബിനോജ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി ഷീജ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ അഭിലാഷ്, കെ ഐ ലതീഷ്, വാര്‍ഡ് മെമ്പര്‍മാരായ ബി എസ് മീനാക്ഷി, സുന്ദരന്‍, സ്ക്കൂള് ഹെഡ്മിസ്ട്രസ് കെ ഐ സൂസമ്മ, മധുസൂദനന്‍പിള്ള, തുളസീധരന്‍ നായര്‍, സിന്ധു ശശാങ്കന്, ആര് ഗോപകുമാര്‍, സനല്‍ കൊല്ലം, മുട്ടറ ശ്രീകുമാര്‍, അഭി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍.467/2021)

