റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വനിത ക്ലബ്ബ് അംഗങ്ങള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. മുട്ടറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം എസ് ശിവപ്രസാദ്  ഉദ്ഘാടനം  ചെയ്തു.  
ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ എസ് ഷബീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ ജയശ്രീ വാസുദേവന്‍പിള്ള, ഷൈന്‍കുമാര്‍,  വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ബിനോജ്,  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി ഷീജ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ അഭിലാഷ്, കെ ഐ     ലതീഷ്, വാര്‍ഡ് മെമ്പര്‍മാരായ ബി എസ് മീനാക്ഷി, സുന്ദരന്‍, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് കെ ഐ സൂസമ്മ, മധുസൂദനന്‍പിള്ള, തുളസീധരന്‍ നായര്‍,  സിന്ധു     ശശാങ്കന്‍, ആര്‍ ഗോപകുമാര്‍,  സനല്‍ കൊല്ലം,  മുട്ടറ ശ്രീകുമാര്‍, അഭി ശ്രീകുമാര്‍   തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.467/2021)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *