പോലീസില്‍ അഴിച്ചുപണി : കെഎപി 3 ബറ്റാലിയന്‍ കമാന്‍ഡന്റായ ജെ. ജയനാഥിനെ കോസ്റ്റല്‍ പോലീസ് ഐജി ആയി നിയമിച്ചു

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. അടൂര്‍ സബ്‌സിഡിയറി കാന്റിനിലെ അഴിമതി അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ജെ ജയനാഥ് ഐപിഎസ് ഉള്‍പ്പെടെയുളളവരെ സ്ഥലം മാറ്റി. കെഎപി 3 ബറ്റാലിയന്‍ കമാന്‍ഡന്റായ ജയനാഥിനെ കോസ്റ്റല്‍ പോലീസ് ഐജി ആയാണ് മാറ്റിയത്.

റെയില്‍വേ എസ്പി ആര്‍ നിശാന്തിനിയെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായും , പിബി രാജീവിനെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു. ഹരിശങ്കര്‍ ഐപിഎസിന്റെ സ്ഥാനത്താണ് ‌നിയമനം.

ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍കുമാര്‍ ഐപിഎസിന് ഐജി സെക്യൂരിറ്റിയുടെ അധിക ചുമതല നല്‍കി. ടെലി കമ്മ്യൂണിക്കേഷന്‍ എസ്പി. ദിവ്യ വി ഗോപിനാഥിനെ വനിതാ ബെറ്റാലിയന്‍ കമാന്‍ഡന്റിന്റെ അധിക ചുമതല നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →