റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ : ആനപ്രേമികളുടെ ആവേശമായിരുന്ന കൊമ്പന്‍ കെ ആര്‍ ശിവപ്രസാദ് ചരിഞ്ഞു. നാൽപത്തിയഞ്ച് വയസ്സിനോടടുത്തായിരുന്നു പ്രായം. വ്യാഴാഴ്ച(28/01/21) ഉച്ചയോടെയാണ് ആന ചെരിഞ്ഞത്. പാദരോഗം ബാധിച്ച്‌ ഒരു കൊല്ലമായി ചികിത്സയിലായിരുന്നു.

നാടന്‍ ആനയായിരുന്ന ശിവപ്രസാദ് തൃശൂര്‍ പൂരം ഉള്‍പ്പെടെ നിരവധി ഉത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കുന്നംകുളം കെ ആര്‍ ഗ്രൂപ്പിന്റെ രക്ഷാധികാരത്തിലായിരുന്നു ശിവപ്രസാദ്. കോന്നി ആനക്കൊട്ടിലില്‍ നിന്നാണ് ചേര്‍ത്തല എളമ്പേല്‍ തറവാട്ടുകാര്‍ ശിവപ്രസാദിനെ ലേലത്തിന് വാങ്ങിയത്.

മംഗലാംകുന്ന് കര്‍ണന്റെ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് ആനപ്രേമികളെ ഞെട്ടിച്ച്‌ ഈ വാര്‍ത്തയും എത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *