തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ ആക്സസ് കണ്ട്രോള്‍ സംവിധാനം ആരംഭിക്കുന്നു. ഇനി ജീവനക്കാര്‍ പഞ്ച് ചെയ്തിട്ട് പുറത്ത് പോയി വൈകിട്ട് വീണ്ടും പഞ്ച് ചെയ്താലും മനസിലാക്കാൻ കഴിയും.
കൊച്ചി മെട്രോയിലും അക്കൗണ്ട് ജനറല്‍ ഓഫീസിലും നടപ്പാക്കിയ മാതൃകയില്‍ ആണ് സംവിധനം. കെല്‍ട്രോണ്‍ വഴി 1.95 കോടി രൂപയ്ക്കാണ് നടപ്പാക്കുന്നത്.
തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രം തുറക്കുന്ന ഗേറ്റുകള്‍ കെട്ടിടത്തിന്‍റെ എല്ലാ വാതിലുകളിലും ഘടിപ്പിക്കും. കയറാനും ഇറങ്ങാനും കാര്‍ഡ് വേണ്ടി വരും. പുറത്തിറങ്ങിയാല്‍ തിരിച്ചു കയറുന്നത് വരെയുള്ള സമയം ഹാജരില്‍ കുറവ് വരും. ദിവസം 7 മണിക്കൂര്‍ ജോലി ചെയ്തില്ലെങ്കില്‍ അവധി രേഖപ്പെടുത്തും എന്നിവയാണ് നേട്ടങ്ങൾ .




