റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിജിറ്റലൈസേഷന്‍: ഹരിയാനയിലെ 2000ത്തോളം ഓഫിസര്‍മാര്‍ ഇ-ഓഫിസിന്റെ ഭാഗമായി

December 31, 2020 - 12:32 pm

ചണ്ഡിഗഢ്: കടലാസുരഹിത സംസ്ഥാനമെന്ന നയത്തിന്റെ ഭാഗമായി ഹരിയാനയിലെ 2000ത്തോളം ഓഫിസര്‍മാര്‍ ഇ-ഓഫിസ് ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണര്‍മാരും അവരുടെ ഓഫിസുകളുമാണ് ഡിജിറ്റലായിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറി ഓഫീസ്, ധനകാര്യ വകുപ്പ് എന്നിവിടങ്ങളില്‍ ഈ മാറ്റം നടപ്പാക്കിയിട്ടുണ്ട്.ഹരിയാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് ഇ-ഓഫീസ്. അശോക സര്‍വകലാശാലയും മുഖ്യമന്ത്രി ഗുഡ് ഗവേണന്‍സ് അസോസിയേറ്റ്‌സ് (സിഎംജിജിഎ) യാണ് പദ്ധതി വിജയകരമായി നടപ്പിലാക്കുന്നത്. പ്രോജക്ട് ഡയറക്ടര്‍ ഡോ. രാകേഷ് ഗുപ്തയുടെ നേതൃത്വത്തില്‍, സിഎംജിജിഎ ടീം ഫിസിക്കല്‍ ഫയലുകളെല്ലാം ഡിജിറ്റല്‍ ഫയലുകളാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *