ഐ എസ് എൽ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു ജയം

മഡ്‌ഗാവ്‌: ഐ.എസ്‌.എല്‍ ഫുട്‌ബോള്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡിനു ജയം. ശക്ത്തരായ മുംബൈ സിറ്റി എഫ്‌.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത്‌ ഈസ്‌റ്റ് കീഴടക്കിയത്. നോര്‍ത്ത്‌ ഈസ്‌റ്റിനായി ഘാന താരം കെവസി അപിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ആദ്യമത്സരം അവിസ്‌മരണീയമാക്കി.

വമ്പൻ താരങ്ങള്‍ അടങ്ങിയ മുംബൈ സിറ്റിയെ മികച്ച പ്രതിരോധക്കളി കൊണ്ട് നോര്‍ത്ത് ഈസ്റ്റ് തളര്‍ത്തുകയായിരുന്നു. ഇതിനിടെ മധ്യനിര താരം അഹമ്മദ് ജൗഹു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മുംബൈക്ക് കനത്ത തിരിച്ചടിയായി.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. മുംബൈ താരം റോളിന്‍ ബോര്‍ജസ് പന്ത് കൈകൊണ്ട് തൊട്ടതിന് നോര്‍ത്ത് ഈസ്റ്റിന് പെനല്‍റ്റി കിട്ടി. അപ്പിയ കിക്ക് വലയിലെത്തിച്ചു. ഞായറാഴ്ച (22/11/2020) എഫ്സി ഗോവ -ബംഗളൂരു എഫ്സി പോരാട്ടമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →