റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വന്‍ മയക്കുമരുന്നുവേട്ട, രണ്ടുകോടി രൂപ വിലവരുന്ന ഷാഷിഷ് പിടച്ചു

November 20, 2020 - 7:36 am

കൊല്ലം: കൊല്ലം ജില്ലയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ രണ്ടിടങ്ങളിലായി രാജ്യാന്തര വിപണിയില്‍ രണ്ട് കോടി രൂപ വിലവരുന്ന ഹാഷിഷും 5 കിലോ കഞ്ചാവും പിടിച്ചെടുത്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം നഗരൂരില്‍ മൂന്നുകിലോ ഹാഷിഷും 103 കിലോ കഞ്ചാവും പിടിച്ചെടുത്ത സംഭവത്തിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് വന്‍മയക്കു മരുന്നു ശേഖരം കണ്ടെത്തിയത്. തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍രാജ്, എന്നിവരാണ് രണ്ടുകോടി രൂപക്കുളള ഹാഷിഷുമായി പിടിയിലായത്. കാവനാട് സ്വദേശി അജിമോന്‍ അഞ്ചുകിലോ കഞ്ചാവുമായി കൊല്ലം നഗരത്തില്‍ അറസ്റ്റിലായി.

ആന്ധ്രയില്‍ നിന്നെത്തിക്കുന്ന ലഹരി മരുന്ന് സിറാജിന്റെ നേതൃത്വത്തില്‍ ചവറയിലെ വാടക വീട്ടില്‍ സൂക്ഷിച്ചശേഷം സംസ്ഥാനമെങ്ങും വിതരണം ചെയ്യുകയായിരുന്നെന്ന് എക്‌സൈസ് കണ്ടെത്തി. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *