ഛത്തീസ്ഗഡ്: വളര്‍ത്തുനായുടെ മരണത്തെ തുടര്‍ന്ന് 21 കാരിയായ യുവതി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗട്ടിലെ റായിഘട്ടിലാണ് സംഭവം. വളര്‍ത്തുനായ മരണപ്പെട്ടതിന്റെ വിഷമത്തില്‍ പ്രിയാന്‍ഷു സിംങ്ങ് എന്ന പിജി വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത് . സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



