റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചെന്ന്കാട്ടി രമേശ് ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസ്

November 16, 2020 - 3:57 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളുമായി ബന്ധപ്പെടുത്തി ഹൈടെക്ക് സ്‌കൂള്‍ പദ്ധതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) വക്കീല്‍ നോട്ടീസയച്ചു.

സത്യവിരുദ്ധമായ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും കാണിച്ചാണ് നോട്ടീസ്. ആരോപണം തെറ്റാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവിന് കത്ത് നല്‍കിയെങ്കിലും തിരുത്താതെ ആരോപണം ആവര്‍ത്തിക്കുകയായിരുന്നുവെന്ന് നോട്ടീസില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും നോട്ടീസയച്ചിട്ടുണ്ട്. കൈറ്റിന് വേണ്ടി സോളിസിറ്റേഴ്‌സ് ഇന്ത്യ ലാ ഓഫീസ് ലീഡ് പാര്‍ട്ണറും സുപ്രീം കോടതി അഭിഭാഷനുമായ അഡ്വ. ദീപക് പ്രകാശാണ് നോട്ടീസയച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *