ബംഗളൂരു സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ബംഗളൂരു സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രൊഫസര്‍ എന്‍.എസ് അശോക് കുമാറാണ് മരിച്ചത്. രാവിലെ 6.30ന് അദ്ദേഹത്തിന്റെ മുറിയിലെത്തിയ വീട്ടുകാരാണ് സീലിംഗ് ഫാന്ല്‍ തൂങ്ങിയ നിലയല്‍ ജഡം കണ്ടത്.

രാജീവ്ഗാന്ധി ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല പ്രൊഫസറായിരുന്നു അശോക് കുമാര്‍. ബംഗളൂരു മൈക്രോ ലേഔട്ടില്‍ കെഎഎസ് ഓഫീസര്‍മാര്‍ താമസിക്കുന്ന കോളനിയിലായിരുന്നു താമസം. 8.30 ഓടെ സ്ഥലത്തെത്തിയ പോസീസ് അദ്ദേഹത്തിന്‍റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി അറിയിച്ചു.തന്‍റെ മരണത്തില്‍ മറ്റാരും ഉത്തരവാദിയല്ലെന്നും കണ്ണുകള്‍ ദാനം ചെയ്യണമെന്നും പറഞ്ഞ് ഇംഗ്ലീഷിലുളള കത്തില്‍ മൃതദേഹം ഏതെങ്കിലും ആശുപത്രിക്ക് കൈമാറമമെന്നും കുറിച്ചിരുന്നു.

എന്നാല്‍ വൈസ് ചാന്‍സലറാകാനുളള ആഗ്രഹം വലിയതുക കോഴ കൊടുത്തിട്ടും സഫലമാവാത്ത നിരാശയിലാണ് പ്രൊഫസര്‍ ജീവനൊടുക്കിയതെന്ന് കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാര്‍ ആരോപിച്ചു. നാല് പുതിയ സര്‍വ്വകലാശാലകളില്‍ ഒന്നിന്‍റെ വിസിയാക്കാം എന്ന ഉറപ്പില്‍ ചില സ്വാധീനമുളള വ്യക്തികള്‍ 2.50 കോടിരൂപ അശോക് കുമാറില്‍ നിന്ന് കോഴ വാങ്ങിയിരുന്നു.

എന്നാല്‍ ഇദ്ദേഹത്തിന് നല്‍കിയ വാക്കുപാലിക്കാതെ മഹാറാണി ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഗോമതി ദേവി, റൈച്ചൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഹരീഷ് രാമസ്വാമി, നൃപതുംഗാ യൂണിവേഴ്‌സിറ്റിയില്‍ ശ്രീനിവാസ് എസ് ബളളി ,മാണ്ഡ്യ യൂണിവേഴ്‌സിറ്റിയില്‍ പുട്ടരാജു എന്നിവരെയാണ് വിസിമാരാക്കി നിയമിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ചുമതലയുളള ഡെപ്യൂട്ടി മുഖ്യമന്ത്രി ഇഎന്‍ അശ്വന്ത് നാരായണന്‍ പ്രൊഫസറുടെ മരണത്തിന് മറുപടി പറയണമെന്നും,അദ്ദേഹത്തിന്‍റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പോലീസ് അവകാശപ്പെടുമ്പോള്‍ പ്രേരണ കണ്ടെത്താനും ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അദ്ധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →