കോയമ്പത്തൂർ: ബൈബിൾ ക്ലാസ് പഠിക്കാൻ വന്ന സ്കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന് അറസ്റ്റില്‍. സാമുവല്‍ ജയ്സുന്ദര്‍ എന്ന പാസ്റ്ററാണ് കോയമ്പത്തൂർ പോലീസിൻ്റെ പിടിയിലായത്. 2011 മുതല്‍ 2015 വരെ സാമുവല്‍ ജയ്സുന്ദര്‍ അശ്ലീല സന്ദേശം അയച്ചതായി വിദ്യാര്‍ഥിനി പരാതിപ്പെട്ടു. തുടർന്ന നിരവധിപ്പേരാണ് സമാന പരാതിയുമായി എത്തിയിരിക്കുന്നത്.ഇയാള്‍ അയച്ച അശ്ശീല സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇയാളെ പോക്സോ നിയമം അനുസരിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സംഘടനയായ സ്ക്രിപ്ചര്‍ യൂണിയന്റെ ഭാഗമാണ് സാമുവല്‍.

