റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അലാവുദ്ദീന്റെ അത്ഭുത വിളക്കിന് നൽകിയത് രണ്ടരക്കോടി;തട്ടിപ്പിൽ പണം നഷ്ടമായത് ഡോക്ടർക്ക്

October 29, 2020 - 3:18 pm

ഖൈർനഗർ: അലാവുദ്ദീന്റെ അത്ഭുത വിളക്ക് എന്ന് വിശ്വസിപ്പിച്ച് വിദേശത്ത് നിന്നെത്തിയ ഡോക്ടറിൽ നിന്നും രണ്ടരക്കോടി തട്ടിയെടുത്തു. ലണ്ടനിൽ നിന്നും വിരമിച്ചെത്തിയ ഡോ. ലയീക് ഖാനാണ് പണം നഷ്ടമായത്. ഉത്തര്‍ പ്രദേശിലെ ഖൈര്‍ നഗറിലാണ് സംഭവം.

2018 -ല്‍ ഡോക്ടര്‍ ചികിത്സിച്ചിട്ടുള്ള ഒരു യുവതിയാണ് ഇസ്ലാമുദ്ദിന്‍ എന്ന മന്ത്രവാദി അടക്കമുള്ള യുപി സ്വദേശികളായ തട്ടിപ്പു സംഘവുമായി ഡോക്ടറെ പരിചയപ്പെടുത്തിയത്. ചികിത്സയ്ക്കിടെ പരിചയത്തിലായ യുവതി ലണ്ടനിൽ നിന്നും നാട്ടിലെത്തിയ ഡോക്ടറെ പതിവായി സന്ദർശിച്ചിരുന്നു.

ഇവർ ഡോക്ടറോട് തങ്ങളുടെ കയ്യില്‍ അത്ഭുത സിദ്ധികളുള്ള അലാവുദ്ദീന്റെ വിളക്കുണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. അത്ഭുതവിളക്കിന്റെ മുകളില്‍ മൂന്നുവട്ടം ഉഴിഞ്ഞാല്‍ അതിനുള്ളില്‍ നിന്നും ഒരു ജിന്ന് പുറത്തുവരുമെന്നും എന്താഗ്രഹം പ്രകടിപ്പിച്ചാലും ജിന്ന് അപ്പോള്‍ തന്നെ സാധിച്ചു തരുമെന്നും വിശ്വസിപ്പിച്ചു.

ഇസ്ലാമുദ്ദിൻ തന്റെ അത്ഭുത സിദ്ധികളെ കുറിച്ച് ഡോക്ടറെ വിശ്വസിപ്പിച്ചതിന് ശേഷം അത്ഭുതവിളക്കിനെ കുറിച്ച് വെളിപ്പെടുത്തി. വിളക്ക് കൈവശം വെച്ചാൽ അളവറ്റ സമ്പത്ത് ലഭിക്കും. വിളക്കിന്റെ പുറത്ത് മൂന്നുവട്ടം ഉഴിഞ്ഞാൽ ഒരു ജിന്ന് പുറത്തു വരുമെന്നും ചോദിക്കുന്ന കാര്യങ്ങൾ സാധിച്ചു തരുമെന്നുമായിരുന്നു പറഞ്ഞത്. ഇതനുസരിച്ച് ഡോക്ടർ വിളക്കു വാങ്ങി രണ്ടരക്കോടി നൽകി. എന്നാൽ വിളക്കിൽ എത്ര തവണ ഉഴിഞ്ഞിട്ടും ജിന്ന് പുറത്തു വന്നില്ല അതോടെ പരാതിയുമായി ഡോ. ഖാൻ മീററ്റ് പോലിസ് സ്റേഷനിൽ എത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *