റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ വെടിവെച്ചു കൊന്നു

October 25, 2020 - 2:14 pm

പാട്‌ന: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ വെടിവെച്ചു കൊന്നു. ജെഡിആർ നേതാവും നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ ശ്രീ നാരായണ്‍ സിങ്ങിനെയാണ് വെടിവെച്ച് കൊന്നത്. അക്രമികളെന്ന് കരുതുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറോളം പേര്‍ ചേർന്ന സംഘമാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തിൽ അനുയായികള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു നാരായൺ സിങ്ങ്. ഇതിനിടെ
ബൈക്കിലെത്തിയ സംഘം നാരായണ്‍ സിംഗിനും അനുയായികള്‍ക്കും നേരെ വെടിയുതിര്‍ത്തു. വെടിയേറ്റു വീണ സ്ഥാനാർത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *