റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുതാം ആലപ്പുഴയെ: കവിത ചൊല്ലി കാമ്പയിനിന്റെ ഭാഗമാകാം

October 21, 2020 - 1:53 pm

ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടി ‘കരുതാം  ആലപ്പുഴയെ’ക്കായി  കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രചിച്ച കവിത ചൊല്ലി കാമ്പയിനിന്റെ ഭാഗമാകാന്‍ അവസരം. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന വ്യക്തികള്‍ക്കും ഇതില്‍ ഭാഗഭാക്കാവാം. വ്യക്തിപരമായോ ഗ്രൂപ്പ് ആയോ ഈ കവിത ആലപിച്ച്  karuthamalappuzhaye@gmail.com  എന്ന ഇ-മെയിലിലോ  , കരുതാം ആലപ്പുഴയെ എന്ന ഫേസ്ബുക്ക് പേജിലോ ഷെയര്‍ ചെയ്യാം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 23.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രചിച്ച വരികള്‍ 

കരുത്തുടുക്കും മെയ്മനസോടെ കരുതാം ആലപ്പുഴയെ,                          

പെരുത്തിടുന്നൊരു കോവിഡിനെതിരെ

 കരുതാം ആലപ്പുഴയെ, 

മാസ്‌കും സോപ്പും പ്രതിവിധിയാക്കാം മാറിയകന്നു നടക്കാം (2) 

കടുത്ത പ്രതിരോധങ്ങളൊരുക്കാം കരുതാം ആലപ്പുഴയെ (2)

കുരുന്നുകള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരന്നു കവചമൊരുക്കാം (2)

മാനവസേനസൈനികരാകാം കരുതാം ആലപ്പുഴയെ (2)

കരുത്തുടുക്കും മെയ്മനസോടെ കരുതാം ആലപ്പുഴയെ ..(2) 

പെരുത്തിടുന്നൊരു കോവിഡിനെതിരെ 

കരുതാം ആലപ്പുഴയെ ..

കരുതാം ആലപ്പുഴയെ …

കരുതാം ആലപ്പുഴയെ ……

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8699/Covid-19;-Karutham-Alappuzhaye.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *