കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗ പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക്
കൂടുതല്‍ ഇളവുകളുമായി കോടതി. ദുർഗ പൂജ തുടങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഇളവുകൾ. ഇതനുസരിച്ച് പൂജക്കായി ഒരുക്കുന്ന പന്തലുകളില്‍ 45 പേര്‍ക്ക് വരെ പ്രവേശിക്കാൻ കഴിയും. 400ഓളം വരുന്ന പൂജ നടത്തിപ്പുകാര്‍ നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് കോടതിയുടെ പുതിയ ഉത്തരവ്. ജസ്റ്റി സുമാരായ സഞ്ജീബ് ബാനര്‍ജി, ആര്‍ജിത് ബാനര്‍ജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. മുമ്പുണ്ടായിരുന്ന ഉത്തരവില്‍ പൂജാ പന്തലുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇക്കുറി ലഘൂകരിച്ചിട്ടുണ്ട്
300 സ്വകയര്‍ മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള പന്തലുകളില്‍ ഒരേ സമയം 45 പേര്‍ക്ക് വരെ പ്രവേശിക്കാം. പന്തലില്‍ പ്രവേശിക്കുന്ന ആളുകള്‍ ആരൊക്കെയാണെന്ന് നേരത്തെ തീരുമാനിക്കണമെന്നും വ്യവസ്ഥയുണ്ട്. ചെറിയ പന്തലുകളില്‍ പരമാവധി 15 പേര്‍ക്ക് മാത്രമാണ് പ്രവേശിക്കാനാവുക.

