റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്താ​രാ​ഷ്​​ട്ര​ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ മാത്രം ല​ഭി​ക്കുന്ന മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

October 20, 2020 - 11:54 am

കാ​ളി​കാ​വ്: അന്താ​രാ​ഷ്​​ട്ര​ തലത്തിലുള്ള ബ​ന്ധ​ങ്ങ​ളി​ലൂ​ടെ മാ​ത്രം ല​ഭി​ക്കുന്ന
വി​ല കൂ​ടി​യ​തും അ​പ​ക​ട​കാ​രി​യു​മാ​യ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ കാളികാ​വ് പൊ​ലീ​സ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും ഗ്രാ​മി​ന് 600 ഡോ​ള​ര്‍ വി​ല​വ​രു​ന്ന 20 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് പിടിച്ചെടുത്തു. ക്രി​സ്​​റ്റ​ല്‍ മെ​ത്ത്, ഐ​സ് മെ​ത്ത് എ​ന്ന പേ​രി​ലും ഈ ​മ​രു​ന്ന്​ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

ചോ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ നീ​ലാ​മ്പ്ര നൗ​ഫ​ല്‍(40), വ​ട​ക്കും​പ​റ​മ്പന്‍ ആ​ശി​ഷ് (25), നെ​ച്ചി​യി​ല്‍ ജി​തി​ന്‍ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 19-10-2020 തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ച ഒ​ന്നി​ന്​ ചോ​ക്കാ​ട് വി​ത്ത് ഫാം ​പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ഇവരെ സംശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കണ്ടെത്തിയത്. തുടർന്ന് ഇവർ സഞ്ചരിച്ച ജീപ്പ് പരിശോധിക്കുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അന്താ രാഷ്ട്രബന്ധം കൊണ്ടു മാത്രമേ ഈ മയക്കുമരുന്ന് നാട്ടിലെത്തിക്കാൻ കഴിയൂ എന്ന് സി.​ഐ ജോ​തീ​ന്ദ്ര​കു​മാ​റി​ൻ്റെ നേതൃത്വത്തിലുള്ള പോലിസ് പറഞ്ഞു.

ഈ മരുന്ന് എങ്ങനെ നാട്ടിലെത്തി എന്നു വിശദമായി അന്വേഷിക്കും.
എ​സ്.​ഐ വി​വേ​ക്, എ.​എ​സ്.​ഐ പ്ര​തീ​പ്, സി.​പി.​ഒ​മാ​രാ​യ സി.​കെ. സ​ജേ​ഷ്, കെ.​ടി. ആ​ശി​ഫ​ലി, കെ. ​പ്രി​ന്‍​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *