വാഹനാപകടത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിക്ക് 67.5 ലക്ഷം നഷ്ടപരിഹാരം

പാലാ : വാഹനാപകടത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ എൻജിനീയറിങ് വിദ്യാർഥിനിയ്ക്ക് 67.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. പാലാ എം എ സി ടി കോടതിയാണ് ഉത്തരവിറക്കിയത്. ഭരണങ്ങാനം എൻജിനീയറിങ് കോളേജിലെ മൂന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിനിയായ പാലാ വേലിക്കകത്ത് ജോയിമോന്റെ മകൾ രേഷ്മ (22) യ്ക്കാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. ഒരുമാസത്തിനകം പണം കെട്ടിവയ്ക്കാൻ ഇൻഷുറൻസ് കമ്പനിയുടെ ജഡ്ജി കെ കമനീസ് ഉത്തരവിട്ടു. ഹർജിക്കാർക്കുവേണ്ടി അഡ്വക്കേറ്റ് ഡോമിനിക് മുണ്ടമറ്റം ആണ് ഹാജരായത്. എൻജിനീയറിങ് വിദ്യാർത്ഥിനിയുടെ മാസവരുമാനം ഒരു അസിസ്റ്റൻറ് എൻജിനീയറുടെ ഒരുമാസത്തെ വരുമാനമായി കണക്കാക്കിയുള്ള സുപ്രീംകോടതിവിധി ചൂണ്ടിക്കാണിച്ചായിരുന്നു വാദം.

2015 ഫെബ്രുവരിയിലാണ് പാലാ ഈരാറ്റുപേട്ട റോഡിൽ വച്ച് അപകടമുണ്ടായത്. കോളേജിലേക്ക് പോവുകയായിരുന്നു രേഷ്മയും സുഹൃത്തുക്കളും സഞ്ചരിച്ച കാറും എതിർദിശയിൽ വന്ന മറ്റൊരു കാറുമായാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

Share
അഭിപ്രായം എഴുതാം