ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി മനുഷ്യരിലെ കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു.

വാഷിംഗ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി മനുഷ്യരിലെ കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പരീക്ഷണത്തിന് വിധേയനായ ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത്.

വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷം വ്യക്തിയുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. ഇദ്ദേഹത്തിന്​ ബാധിച്ച രോഗമെന്താണെന്ന്​ വ്യക്തമായിട്ടില്ല. എന്നാല്‍, പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചതോടെ വാക്സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്പനി പിന്‍വലിച്ചു.

2020 സെപ്​റ്റംബര്‍ 23 മുതലാണ്​ ജോണ്‍സണ്‍ ആന്‍ഡ്​ ജോണ്‍സണ്‍ മനുഷ്യരില്‍ വാക്​സിന്‍ പരീക്ഷണം ആരംഭിച്ചത്​. വാക്സിന്‍ പരീക്ഷണം വിപുലമായ രീതിയില്‍ നടത്തുന്നതിന് 60,000 പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് വാക്സിൻ്റെ പരീക്ഷണം നടത്തുന്നത്. കുരങ്ങുകളിലായിരുന്നു വാക്​സിൻ്റ ആദ്യഘട്ട പരീക്ഷണം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →