ഇഡിയുടെ കേസിലും സ്വപ്നയ്ക്ക് ജാമ്യം. പുറത്തിറങ്ങാൻ അനുവദിക്കാതെ കോഫേ പോസ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് ജാ​മ്യം. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാണ് വി​ധി പ്രസ്താവിച്ചത്. കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​നാ​ല്‍ സ്വാ​ഭാ​വി​ക അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ​ വി​ല​യി​രു​ത്തിയാണ് ജാമ്യം. നേരത്തെ ക​സ്റ്റം​സ് ചു​മ​ത്തി​യ കേ​സി​ലും സ്വ​പ്ന​യ്ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

എന്നാൽ സ്വപ്നയ്ക്ക് സ്വതന്ത്രമായി പുറത്തിറങ്ങാൻ കഴിയില്ല. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഐ​എ​യു​ടെ കേ​സ് നി​ല​നി​ല്‍​ക്കു​ന്നുണ്ട്. സ്വ​പ്ന​യ്ക്കും സ​ന്ദീ​പ് നാ​യ​ര്‍​ക്കു​മെ​തി​രെ കൊ​ഫേ പോ​സ ചു​മ​ത്തി​യിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →