റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രവാദം: മേഘാലയയില്‍ യുവാക്കള്‍ അമ്മാവനെ ജീവനോടെ അടക്കം ചെയ്തു

October 13, 2020 - 1:14 pm

ഗുവാഹത്തി: മന്ത്രവാദത്തിനായി മേഘാലയയില്‍ യുവാക്കള്‍ അമ്മാവനെ ജീവനോടെ അടക്കം ചെയ്തതായി റിപ്പോര്‍ട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മോറിസ് മംഗാര്‍ എന്നയാളാണ് കൊല്ല‌പ്പെട്ടത്. വെസ്റ്റ് ഖാസി ഹില്‍സിലെ മമം ലിഹ്ബനാര്‍ സ്വദേശിയായ ഇയാളെ താമസസ്ഥലത്ത് നിന്ന് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷമാണ് യുവാക്കള്‍ ജീവനോടെ കുഴിച്ചിട്ടത്.

വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ മന്ത്രാവാദം പോലുള്ള സാമൂഹിക ദുരാചരങ്ങള്‍ വ്യാപകമാണ്.അധികാരികളും വിവിധ എന്‍ജിഒകളും കൂട്ടത്തോടെ ബോധവത്ക്കരണം നടത്തിയിട്ടും ഇത്തരം കൊലപാതകങ്ങള്‍ അവസാനിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *