തിരുച്ചി: ടെറസിന്റെ മുകളില്‍ നിന്ന് വീണ് തുങ്ങി കിടന്ന നാലുവയസുകാരനെ രക്ഷിച്ച് തെരുവ് കച്ചവടക്കാരന്. മനപ്പരായ്ക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ടെറസില്‍ നിന്ന് വീണ സഹോദരന് താഴെ വീഴാതിരിക്കാനായി കൈകളില്‍ പിടിച്ച ആറ് വയസുകാരി സഹോദരി സഹായത്തിനായി അലറി വിളിക്കുകയായിരുന്നു. തെരുവ് കച്ചവടക്കാരനായ മുഹമ്മദ് സാലിക് ഇത് കേട്ട് ഓടി വരികയായിരുന്നു. അദ്ദേഹം താഴെ എത്തിയപ്പോഴേക്കും സഹോദരിയുടെ കൈവിട്ട് പോവുകയും കുഞ്ഞ് താഴേയ്ക്ക് വീഴുകയുമായിരുന്നു. കുഞ്ഞിനെ കൃത്യമായി പിടിക്കാന്‍ സാലികിന് കഴിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മണപ്പാരയ്ക്കടുത്തുള്ള പാലയക്കോട്ടൈ ഗ്രാമത്തിലെ കവി (6), എഡ്രിക് എസില്‍ (4) എന്നി കുട്ടികളാണ് മാതാപിതാക്കളായ ജോണ്‍ പീറ്ററും ജാന്‍സി മേരിയും നിര്മ്മാണതൊഴിലിനായി പോയപ്പോള്‍ ടെറസിലൂടെ ഓടി കളിച്ചത്. ഇടയ്ക്ക് നാലുവയസുകാരന് ടെറസില്‍ നിന്ന് തെന്നി വീഴുകയായിരുന്നു.




