മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ ഒരു റോഡരികിൽ ഒക്ടോബർ 9-ാം തീയ്യതി കാണപ്പെട്ട ബ്രൂണത്തെ കുറിച്ചുള്ള അന്വേഷണം പൊലീസിനെ എത്തിച്ചത് ക്രൂരമായ ഒരു പീഡന കഥയിൽ.
താനെയിലെ പതിനേഴുകാരിയായ പെൺകുട്ടിയാണ് ബ്രൂണം റോഡരികിൽ തള്ളിയതെന്ന് തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ വെളിപ്പെട്ടത് അച്ഛൻ്റെയും കാമുകൻ്റെയും തുടർച്ചയായ ബലാത്സംഗങ്ങൾ. ഈ ബലാത്സംഗങ്ങളെ തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയായിരുന്നു. അച്ഛനെയും കാമുകനെയും അറസ്റ്റു ചെയ്ത പൊലീസ് , ബ്രൂണത്തെ ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങുകയാണ്. സ്കൂൾ അധ്യാപകനായിരുന്ന 51 കാരനാണ് മകളെ ബലാൽസംഗം ചെയ്തതിന് അറസ്റ്റിലായിരിക്കുന്നതെന്ന് അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ യോഗേഷ് ഗുരവ് പറഞ്ഞു.
തന്റെ പിതാവും കാമുകനും നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.




