റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് ഇന്‍ഹെയില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ ഗവേഷകര്‍. മൂക്കിലും വായിലുമുള്ള വൈറസിനെ പ്രതിരോധിക്കുന്നതിലൂടെ കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാക്‌സിനിലേക്ക് ഗവേഷകര്‍ നീങ്ങുന്നത്. നിലവില്‍ വികസിപ്പിച്ചിരിക്കുന്ന കുത്തിവയ്ക്കുന്ന വാക്‌സിനുകളെല്ലാം തന്നെ കൊവിഡ് വന്ന വ്യക്തിയ്ക്ക് രണ്ട് തവണയെങ്കിലും നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതിലൂടെ അണുബാധ തടയാന്‍ സാധിക്കുമെന്ന് ഉറപ്പിക്കാനും സാധിച്ചിട്ടല്ല. ഈ സാഹചര്യത്തിലാണ് ഇന്‍ഹെയില്‍ വാക്‌സിനെ കുറിച്ച് ഗവേഷകര്‍ ചിന്തിക്കുന്നത്.

വൈറസ് ആക്രമിക്കുന്ന എയര്‍വേ സെല്ലുകളെ നേരിട്ട് ടാര്‍ഗെറ്റുചെയ്യുന്ന വാക്‌സിനുകള്‍ ഉപയോഗിച്ച് മികച്ച രോഗപ്രതിരോധം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.നിലവില്‍ മൂക്കിലൂടെ സ്േ്രപ ചെയ്യാവുന്ന വാക്‌സിന്‍ ചൈന വികസിപ്പിക്കുന്നുണ്ട്.സിയാമെന്‍ സര്‍വകലാശാല, ഹോങ്കോങ് സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. മൂക്കിലൂടെയുള്ള വാക്സിന്‍ എടുക്കുന്നവര്‍ക്ക് കൊവിഡില്‍ നിന്നും ഇന്‍ഫ്ളുവെന്‍സ വൈറസുകളായ എച്ച്1 എന്‍1, എച്ച്3 എന്‍2, ബി എന്നീ വൈറസുകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ സാധിക്കുമെന്നാണ് ഹോങ്കോങ് സര്‍വകലാശാല പറയുന്നത്.

മിക്ക വാക്‌നിന്‍ നിര്‍മാതാക്കാളും കുത്തിവയ്പ് വാക്‌സിനെന്ന പരമ്പരാഗത മരുന്ന് നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതില്‍ നിന്ന് വ്യത്യസ്തമായ സംരംഭമാണിതെന്നും ബര്‍മിംഗ്ഹാം ഇമ്യൂണോളജിസ്റ്റിലെ അലബാമ സര്‍വകലാശാലയിലെ ഫ്രാന്‍സെസ് ലണ്ട് പറഞ്ഞു.ശ്വാസകോശം, മൂക്ക്, തൊണ്ട എന്നിവയുടെ പ്രത്യേകതകള്‍ ശ്വസിക്കുന്ന വാക്‌സിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *