ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മതപണ്ഡിതനായ മൗലാന ആദില്‍ ഖാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്ത് വിഭാഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഈ കൊലയെന്നുമാണ് അദ്ദേഹം ആരോപിച്ചത്. എന്നാല്‍ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവൊന്നും ഇമ്രാന്‍ വ്യക്തമാക്കിയിട്ടില്ല.രാജ്യത്തെ ഷിയ – സുന്നി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നാണ് പാകിസ്താന്റെ ആരോപണം.
മോട്ടോര്‍ സൈക്കിളിലെത്തിയ ആയുധധാരികള്‍ മൗലാന ആദില്‍ ഖാനെ വെടിവച്ച് കൊല്ലുകയായിരുന്നു.മൗലാന ആദില്‍ ഖാനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു.

