റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ഐഎ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് പുതിയതായി ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിനായാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ചെന്നൈയില്‍ ഓഫീസ് വരുന്നതോടെ ദക്ഷിണേന്ത്യയില്‍ ഏജന്‍സിക്ക് മൂന്ന് ഓഫീസുകളാകും. ഇപ്പോള്‍ ഡല്‍ഹിയിലെ പ്രധാന ഓഫീസ് കൂടാതെ 9 ഓഫീസുകളാണുളളത്. ഗുവാഹത്തി, മുംബൈ, ജമ്മു, കൊല്‍ക്കത്ത, ഹൈദരാബാദ് ,കൊച്ചി, ലഖ്‌നൗ,റായ്പ്പൂര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകളുളളത്.

ബെംഗളൂരു തീവ്രവാദത്തിന്‍റെ ഹബ് ആയി മാറുകയാണെന്നും ഇതിനെ നേരിടാന്‍ ഏജന്‍സിക്ക് ഓഫീസ് വേണമെന്നും യുവ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ എംപിയും കര്‍ണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *