റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടത് പോലീസ് നടത്തിയ അരുംകൊലയെന്ന്

September 29, 2020 - 9:42 am

വയനാട്: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്ലന്നും പോലീസ് നടത്തിയ അരുംകൊലാണെന്നും ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതായി വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2 സ്ത്രീകളടക്കം 7 പേരെയാണ് ഏറ്റുമുട്ടലെന്ന വാദമുയര്‍ത്തി പോലീസ് കൊലപ്പെടുത്തിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടനുസരിച്ച് ജലീലിന്‍റെ പേരില്‍ പോലീസ് ഹാജരാക്കിയ തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുകയോ വലത് കയ്യില്‍ വെടിമരുന്നിന്‍റെ അംശം കണ്ടെത്തുകയോ ചെയ്തിട്ടില്ല. ജലീല്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചുവെടിവെച്ചതാണെന്ന പോലീസ് വാദം കളളമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടയുടെ ഭാഗങ്ങളെല്ലാം പോലീസുപയോഗിക്കുന്ന സര്‍വീസ് റിവോള്‍വറില്‍ നിന്നുളളതാമെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പോലീസ് നടത്തിയ ആസൂത്രിതമായ കൊലപാതകമാണിതെന്നും,പിണറായി വിജയന്‍ നിയന്ത്രിക്കുന്ന പോലീസ് ഉത്തരേന്ത്യന്‍ മോഡല്‍ വ്യാജ ഏറ്റുമുട്ടലുകള്‍ കേരളത്തില്‍ നടപ്പാക്കുകയാണെന്നും അഗ്ഗേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ കൊലകളെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *