റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ഷിക ബില്ലിനെതിരെ ഹരിയാന ബി.ജെ.പി നേതാക്കളും

September 26, 2020 - 11:20 am

ചണ്ഡീഗഢ്: കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ബി.ജെ.പി നേതാക്കളും. ബില്ല് ജനവിരുദ്ധമാണെന്നും കര്‍ഷക വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഹരിയാനയിലെ മുന്‍ എം.എല്‍.എമാരായ പരമീന്ദര്‍ സിംഗ് ധുല്‍, രാംപാല്‍ മജ്ര എന്നീ നേതാക്കളാണ് രംഗത്തെത്തിയത്.

ഇത് കര്‍ഷകവിരുദ്ധവും ജനവിരുദ്ധവുമാണ്. കൃഷിക്കാരെ സമൃദ്ധവും സന്തുഷ്ടവുമായി കാണാന്‍ ആഗ്രഹിച്ച, കര്‍ഷകരുടെ മിശിഹായെന്നറിയപ്പെടുന്ന സര്‍ ഛോട്ടു റാമിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍- പര്‍മീന്ദര്‍ സിംഗ് പറഞ്ഞു.

നാം കര്‍ഷകരോടൊപ്പം നില്‍ക്കണം. അവര്‍ക്ക് നമ്മുടെ പിന്തുണ ആവശ്യമുണ്ട്. കാര്‍ഷക വിരുദ്ധ ബില്ലുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങള്‍ നാം മനസ്സിലാക്കണമെന്ന് രാംപാല്‍ പറഞ്ഞു.ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവയാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്ന മൂന്ന് ബില്ലുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *