കൊച്ചി : കനകമല ഐഎസ് റിക്രൂട്ട്മെൻറ് കേസിലെ പ്രധാന പ്രതിയും മലയാളിയുമായ മുഹമ്മദ് പോളക്കാനി അറസ്റ്റിലായി.കേരളത്തിലും തമിഴ്നാട്ടിലും ഭീകരആക്രമണങ്ങള്ക്ക് പദ്ധതിയിടാന്‍ 2016 ഒക്ടോബർ 2-ാം തീയതിയാണ് കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 19-09-2020, ശനിയാഴ്ച രാവിലെ പിടിക്കപ്പെട്ട അൽഖ്വയ്ദ തീവ്രവാദികൾക്കൊപ്പം ഇയാളെയും മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജോർജിയയിൽ ആയിരുന്ന ഇയാളെ ഇന്ത്യയിൽ എത്തിച്ചാണ് ഐഎൻഎ അറസ്റ്റ് ചെയ്തത്.
കണ്ണൂരിലെ പാനൂരിൽ കനകമലയിൽ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിയിരുന്ന ഇവർക്കെതിരെ കേസെടുത്തത് 2016-ലാണ്. കേസിൽ ഒമ്പത് പേരാണ് പ്രതികൾ ആയിട്ട് ഉണ്ടായിരുന്നത്. ആറു പേർക്ക് ശിക്ഷ വിധിച്ചു. ഏഴാം പ്രതി സജീർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. മറ്റൊരു പ്രതിക്ക് ശിക്ഷ വിധിക്കാൻ ഇരിക്കവെയാണ് അവസാന പ്രതിയും പിടിയിലായത്.
ഒന്നാംപ്രതി തലശ്ശേരി സ്വദേശി മൻസീദിന് 14 വർഷം തടവും 5,000 രൂപ പിഴയും രണ്ടാംപ്രതി തൃശൂർ സ്വദേശി സ്വാലിഹ് മുഹമ്മദ് 10 വർഷം തടവും പിഴയുമാണ് കോടതി വിധിച്ചത് മൻസീദ് കുറ്റകൃത്യങ്ങളുടെ കേന്ദ്രം ആണെന്നാണ് കോടതി കണ്ടെത്തിയത്. സ്വാലിഹ് മുഹമ്മദ് ആകട്ടെ ബോംബ് ഉണ്ടാക്കാനും സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നു.

