റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ഓമല്ലൂര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം

September 15, 2020 - 2:02 pm

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓമല്ലൂര്‍ പഞ്ചായത്തിലെ  ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ഓമല്ലൂര്‍ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പുത്തന്‍ പീടിക മാമ്മൂട്-മലങ്കാവ്-പ്രക്കാനം റോഡിന്റെ നിര്‍മാണോദ്ഘാടനമാണ് എംഎല്‍എ നിര്‍വഹിച്ചത്. 

25 ലക്ഷം രൂപയാണ് ഈ പ്രവൃത്തിക്ക് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം ഓമല്ലൂര്‍ ഒന്‍പതാം വാര്‍ഡില്‍ പൂര്‍ത്തീകരിച്ച കുമ്മാളികടവ് പടി-മൂത്തേടത്ത് പടി റോഡിന്റെ  ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ 13 ലക്ഷം രൂപയും എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ 12 ലക്ഷം രൂപയുമാണ് ഈ റോഡിന് വകയിരുത്തിയിരിക്കുന്നത്. എംഎല്‍എയോടാപ്പം ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ. ഇന്ദിര ദേവി, പഞ്ചായത്ത് മെമ്പര്‍മാരായ വി.ജി ശ്രീവിദ്യ, സി.കെ ഷൈനു, ശാരദാ കുമാരി, പഞ്ചായത്ത് അസി.എന്‍ജിനീയര്‍ സി.കെ ഉഷ, ഓമല്ലൂര്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7847/Inauguration-of-construction-of-rural-roads-in-Omalur-panchayath.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *