റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി ഒക്ടോബര്‍ 29: ഡല്‍ഹിയില്‍ ഇന്നുമുതല്‍ സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യമായി യാത്ര ചെയ്യാം. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി ആം ആദ്മി സര്‍ക്കാരിന്‍റെയാണ് നടപടി. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒരോന്നായി നിറവേറ്റുന്നത്. പദ്ധതി പ്രകാരം, കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ സ്ത്രീകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. 3700 ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്‍റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം (ഡിഐഐഎംടിഎസ്).

ഡല്‍ഹിക്ക് ഇത് ചരിത്രനിമിഷമാണെന്നും 29.10.2019 മുതല്‍ ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നും ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. ജൂണിലാണ് ബസുകളിലും ഡല്‍ഹി മെട്രോ ട്രെയിനുകളും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *