റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സച്ചിയുടെ സൂപ്പര്‍ഹിറ്റ് സിനിമ അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പില്‍

August 20, 2020 - 10:02 pm

കൊച്ചി: പവന്‍ കല്യാണും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരെന്ന കഥാപാത്രത്തെ പവന്‍ കല്യാണ്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ രണ്ടിന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. വെങ്കി അത്‌ലുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് മാസത്തില്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ അവകാശം സ്വന്തമാക്കിയതായി നിര്‍മാതാവ് സൂര്യദേവര നാഗ അറിയിച്ചിരുന്നു.

മലയാളത്തിലെ ബോക്‌സ് ഓഫീസ് ഹിറ്റായ അയ്യപ്പനും കോശിയും 30 കോടി കളക്ഷനായിരുന്നു നേടിയത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായി സംവിധായകന്‍ രഞ്ജിത്തായിരുന്നു എത്തിയത്. ഗൗരി നന്ദ, അന്ന രേഷ്മ എന്നിവരായിരുന്നു മറ്റ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. അയ്യപ്പനും കോശിയുടേയും ഹിന്ദി റീമേക്കും വരുന്നതായ വാര്‍ത്തകളുമുണ്ട്. ജോണ്‍ എബ്രഹാമാണ് ഹിന്ദി റീമേക്കിന്റെ അവകാശം സ്വന്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *